പ്രശസ്ത കഥകളി നടൻ കലാമണ്ഡലം ജോണിന് ജർമ്മൻ യൂണിവേഴ്സിറ്റിയുടെ ഡോക്ടർ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ ഡോക്ടറേറ്റ് ലഭിച്ചു

January 7, 2019 0 By Editor

വടക്കാഞ്ചേരി: പ്രശസ്ത കഥകളി നടൻ: കലാമണ്ഡലം ജോണിന് ജർമ്മൻ യൂണിവേഴ്സിറ്റിയുടെ ഡോക്ടർ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസിൽ ഡോക്ടറേറ്റ് ലഭിച്ചു.ചെന്നൈയിൽ വച്ച് നടന്ന ബിരുദദാന ചടങ്ങിൽ വച്ച് ജർമ്മൻ യൂണിവേഴ്സിറ്റിയുടെ പ്രതിനിധി .. ഡോ :ഡാനിയേലാനോ റോബ്രിൻ ജെൻ ജോണിന് ബിരുദം നൽകി ആദരിച്ചതായി ചെറുതുരുത്തിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1971 ൽ കലാമണ്ഡലത്തിൽ നിന്ന് കഥകളി പഠനത്തിന് ചേർന്ന ജോൺ ആറ് വർഷത്തെ പഠനത്തിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി. അന്ന് ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് കേരള കലാമണ്ഡലം നൽകുന്ന എ.ഡി ബോളണ്ട് സ്വർണ്ണ മെഡൽ പുരസ്ക്കാരത്തിനർഹനായ വ്യക്തിയാണ് ജോൺ. പിന്നീട് 3 വർഷം കേന്ദ്ര ഗവൺമെൻ്റിൻ്റെ സ്കോളർഷിപ്പോടു കലാമണ്ഡലത്തിൽ ഉപരിപഠനം നടത്തുകയും, 1975 മുതൽ ജോൺ വിദേശ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു.15 ഓളം വർഷം കലാമണ്ഡലത്തിൽ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കലാ: പത്മനാഭൻ നായർ, കലാ: ഗോപി ,കലാ: രാമൻകൂട്ടി നായർ, കലാ: എംപി എസ്സ് നമ്പൂതിരി ,കലാ: വാസു പിഷാരോടി എന്നിവരായിരുന്നു ജോണിൻ്റെ ഗുരുനാഥൻമാർ.നൂറിൽപ്പരം വിദേശ രാജ്യങ്ങളിൽ സന്ദർശനം നടത്തുകയും, കഥകളി അവതരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട് ജോണിന്. ജർമ്മൻ ചാൻസലർ ഇന്ത്യ സന്ദർശനത്തിനെത്തിയ സമയത്ത് ജർമ്മൻ എംബസിയുടെ ക്ഷണപ്രകാരം ജോണിന് കഥകളി അവതരിപ്പിക്കാൻ അവസരം ലഭിച്ചിരുന്നു. 2015ൽ പ്രധാനമന്ത്രി ..നരേന്ദ്ര മോദിയോടൊപ്പം ജർമ്മനിയിൽ മേക്കിങ് ഇന്ത്യാ പരിപാടിയിൽ കഥകളി അവതരിപ്പിക്കാനും ജോണിന് കഴിഞ്ഞിരുന്നു.ചെറുതുരുത്തിയിൽ കലാ തരംഗിണി എന്ന കഥകളി സ്കൂൾ നടത്തുന്നുണ്ട് ജോൺ.പ്രശസ്ത നർത്തകിയും, ചുട്ടി കുത്തലിൽ ഇന്ത്യയിലെ ആദ്യ വനിതാകലാകാരിയുമായ മേരി ജോണാണ് ഭാര്യ. നർത്തകികളായ റിയാ കെ.ജോൺ, റൂബി കെ ജോൺ എന്നിവരാണ് മക്കൾ. വാർത്താ സമ്മേളനത്തിൽ കലാമണ്ഡലം.ജോൺ, റൂബി കെ ജോൺ എന്നിവർ പങ്കെടുത്തു.