കാസര്‍കോട്: രണ്ടു കുടുംബത്തിലെ 11 പേരെ കാണാതായി. ദുബൈയിലേക്കെന്നുപറഞ്ഞ് പോയ കുടുംബത്തെകുറിച്ച് വിവരമില്ല. കാണാതായെന്ന പരാതിയില്‍ രണ്ടു കേസെടുത്തതായി ടൗണ്‍ സി.ഐ സി.എ. അബ്ദുറഹീം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങി. ഇവര്‍ ദുബൈയില്‍ എത്തിയിട്ടില്ലെന്ന് ബന്ധുക്കള്‍ പൊലീസിന് മൊഴിനല്‍കി. ചെമ്മനാട് മുണ്ടാങ്കുലത്തെ കുന്നില്‍ ഹൗസില്‍ അബ്ദുല്‍ ഹമീദ് നല്‍കിയ പരാതിയില്‍ പിഞ്ചുകുഞ്ഞടക്കം ആറുപേരെ കാണാതായതിനാണ് പൊലീസ് ആദ്യകേസ് രജിസ്റ്റര്‍ ചെയ്തത്. അബ്ദുല്‍ ഹമീദിന്റെ മകള്‍ നസീറ (25), ഭര്‍ത്താവ് മൊഗ്രാലിലെ സവാദ് (35), മക്കളായ മുസബ്...
" />
Headlines