മലാപ്പറമ്പ ബൈ​പാസിൽ  മാ​ലി​ന്യങ്ങൾ വലിച്ചെറിയുന്നു;മിണ്ടാട്ടമില്ലാതെ കോ​ര്‍​പ​റേ​ഷ​ന്‍ ‘പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​തി​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍

മലാപ്പറമ്പ ബൈ​പാസിൽ മാ​ലി​ന്യങ്ങൾ വലിച്ചെറിയുന്നു;മിണ്ടാട്ടമില്ലാതെ കോ​ര്‍​പ​റേ​ഷ​ന്‍ ‘പ​ക​ര്‍​ച്ച​വ്യാ​ധി ഭീ​തി​യി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ള്‍

July 27, 2018 0 By Editor

കോഴിക്കോട് : മലാപ്പറമ്പ ബൈ​പാസിൽ മാ​ലി​ന്യങ്ങൾ വലിച്ചെറിയുന്നു,ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് ഇ​വി​ടെ മാ​ലി​ന്യം കൂടി കി​ട​ക്കു​ന്ന​ത്.അ​റ​വ് മാ​ലി​ന്യ​വും ക​ല്യാ​ണ വീ​ടു​ക​ളി​ല്‍ നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളും ചാ​ക്കി​ലാ​ക്കി ത​ള്ളു​ന്ന​ത് പ്ര​ദേ​ശ​ത്ത് അ​സ​ഹ്യ ദു​ര്‍​ഗ​ന്ധ​മാ​ണ് പ​ട​ര്‍​ത്തു​ന്ന​ത്.മ​ഴ​ക്കാ​ല​ത്ത് പ​ട​ര്‍​ന്ന് പി​ടി​ക്കു​ന്ന സാം​ഗ്ര​മി​ക രോ​ഗ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​യേ​ക്കാ​വു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ ഇ​വി​ടെ നി​ന്ന് നീ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ജ​ന​ങ്ങ​ള്‍ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. റോ​ഡ​രി​കി​ല്‍ മ​ലി​ന​ജ​ലം കെ​ട്ടി​കി​ട​ക്കു​ന്ന​തി​നാ​ല്‍ കൊ​തു​കു​ക​ള്‍ പെ​റ്റു​പെ​രു​കാ​നു​ള്ള സാ​ധ്യ​ത​യും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നേ​ര​ത്തെ മു​ത​ല്‍ പാ​ച്ചാ​ക്കി​ല്‍ ഭാ​ഗ​ത്ത് മാ​ലി​ന്യം ത​ള്ളു​ന്ന​ത് പ​തി​വാ​യി​രു​ന്നെ​ങ്കി​ലും അ​ടു​ത്ത​കാ​ല​ത്താ​ണ് ഇ​ത് വ​ര്‍​ധി​ച്ച​തെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു. വാ​ഹ​ന​ത്തി​ലെ​ത്തു​ന്ന​വ​ര്‍ ചാ​ക്കി​ലും പ്ലാ​സ്റ്റി​ക്ക് ക​വ​റി​ലു​മാ​ക്കി മാ​ലി​ന്യം ഇ​വി​ടെ രാ​ത്രി​യി​ല്‍ ത​ള്ളു​ന്ന​ത് പ​തി​വാ​ണെ​ന്നും നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.രാ​ത്രി​യി​ല്‍ തെ​രു​വു​നാ​യക​ള്‍ കൂ​ട്ട​മാ​യി എ​ത്തി വാ​ഹ​ന​യാ​ത്ര​ക്കാ​ര്‍​ക്ക​ട​ക്കം ഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.കോ​ര്‍​പ​റേ​ഷ​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ര്‍ ആ​രോ​പി​ക്കു​ന്ന​ത്.