മലപ്പുറം: വേങ്ങര എആര്‍ നഗര്‍ കുന്നുംപുറത്ത് ഭാഗത്ത് വന്‍ അഗ്‌നിബാധ. ഈ ഭാഗത്ത് പ്രവര്‍ത്തിക്കുന്ന പെയിന്റ് കടയ്ക്കാണ് തീപിടിച്ചത്. കടയുടെ നല്ലൊരു ഭാഗം കത്തി നശിക്കുകയും സമീപത്തുള്ള കടകളിലേക്ക് തീ പടരുകയും ചെയ്തു. ഇലക്‌ട്രോണിക്‌സ് ഷോറൂം ഉള്‍പ്പടെ മൂന്ന് കടകളാണ് കത്തി നശിച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. രാത്രിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം.നാട്ടുകാര്‍ തീയണക്കാന്‍ ശ്രമിച്ചുവെങ്കിലും തീ ആളിപ്പടര്‍ന്നു. വൈകാതെ തിരൂര്‍ മലപ്പുറം എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്‌നിശമന സേന സ്ഥലത്തെത്തി. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. നിരവധി വ്യാപാര...
" />
Headlines