ന്യൂഡല്‍ഹി: ഗോവയുടെ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഭരണകാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നത് അമേരിക്കയില്‍ ഇരുന്നാണ്. ചികിത്സാര്‍ത്ഥം അമേരിക്കയിലുള്ള മനോഹര്‍ പരീക്കര്‍ ഗോവയുടെ ഭരണം നിയന്ത്രിക്കുന്നത് സംസ്ഥാനത്തിന് ഗുണകരമാണെന്നാണ് ബി.ജെ.പിയുടെ വാദം. ഇരുരാജ്യങ്ങളിലെയും സമയത്തില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് സംസ്ഥാനത്തിന് ഗുണകരമാകുന്നത്. പകല്‍ സമയങ്ങളില്‍ സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ മറ്റ് മന്ത്രിമാര്‍ നിയന്ത്രിക്കുമ്പോള്‍ രാത്രിയില്‍ മുഖ്യമന്ത്രി പരീക്കറും നിയന്ത്രിക്കും. ചുരുക്കി പറഞ്ഞാല്‍ 24 മണിക്കൂറും സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുമെന്നും ബി.ജെ.പി വക്താവ് സിദ്ധാര്‍ത്ഥ് വ്യക്തമാക്കി.
" />
Headlines