ജനീവ: കേരളത്തിലെ പ്രളയവും കാലിഫോര്‍ണിയയില്‍ നിരന്തരമുണ്ടാകുന്ന തീപിടുത്തങ്ങളും അപകടകരമായ കാലാവസ്ഥാ വ്യതിയാനത്തെയാണ് ചൂണ്ടിക്കാണിക്കുന്നതെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. മനുഷ്യരേക്കാള്‍ വേഗത്തിലാണ് പ്രകൃതിയെന്നും അടിയന്തര ഇടപെടലുകള്‍ വേണമെന്നാണ് അടുത്തിടെയുണ്ടായ പ്രകൃതി ദുരന്തങ്ങള്‍ സൂചന നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആയിരക്കണക്കിനാളുകളാണ് പ്രകൃതി ദുരന്തത്തില്‍ കഴിഞ്ഞ വര്‍ഷം മരിച്ചത്. 320 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2018 സാമ്പത്തിക-കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്നതിനിടയിലാണ് ഗുട്ടറസിന്റെ പരാമര്‍ശം. കഴിഞ്ഞ 19 വര്‍ഷങ്ങളായി ലോകത്തിലെ ചൂട് ക്രമാധീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. ഹരിത...
" />
Headlines