ഹരിപ്പാട് : മഴക്കാലമെത്തിയിട്ടും ശുദ്ധജലക്ഷാമം കുട്ടനാട്ടില്‍ രൂക്ഷമായി തുടരുകയാണ. മഴവെള്ളം സംഭരിച്ചുവെക്കാന്‍ സംവിധാനമില്ലാത്തതാണ് പ്രധാന വെല്ലുവിളി. കുട്ടനാട്ടിലെ കിണറുകളില്‍ കക്കൂസ് മാലിന്യങ്ങളുടെ സാന്നിധ്യമുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ കെട്ടികിടക്കുന്ന വെള്ളവും, മാനദണ്ഡങ്ങള്‍ പാലിക്കാതെ തൊട്ടടുത്ത് സ്ഥാപിച്ചിട്ടുള്ള കക്കൂസുകളും, ഇവിടുത്തെ നനവുള്ള മണ്ണും കിണറുകള്‍ മലിനമാകാന്‍ കാരണമാണ്. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ ധവളപത്രത്തിലാണ് പ്രദേശവാസികളെ ഭീതിയിലാക്കികൊണ്ടുള്ള വിവരം പുറത്താകുന്നത്. കുട്ടനാട്ടിലെ കുടിവെള്ള സ്രോതസുകളായ നദികളിലും, കുളങ്ങളിലും, തോടുകളിലും, കൂടാതെ കിണറുകളിലും മലിനജലമാണെന്നുള്ള പഠന റിപ്പോര്‍ട്ട് മുന്‍കാലങ്ങളില്‍ വളരെയേറെ...
" />
Headlines