മൊബൈല്‍ വിപണിയില്‍ ആധിപത്യം ഉറപ്പിക്കുന്നതിനായി ടാന്‍സെന്റ് ഗെയിംസ് PUBG പുറത്തിറക്കി. സാംസങ് ഗാലക്‌സി നോട്ട് 9 കീനോട്ടിനൊപ്പം ഫോര്‍ട്ട്‌നൈറ്റ് ആന്‍ഡ്രോയിഡില്‍ അവതരിപ്പിച്ചതിന് പിന്നാലെ മത്സരം കടുപ്പിക്കാനുറച്ചാണ് റോയല്‍ ഗെയിം PUBGയുടെ വരവ്. ഫിലിപ്പിന്‍സിലാണ് PUBG മൊബൈല്‍ ലൈറ്റ് പുറത്തിറക്കിയിരിക്കുന്നത്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമാക്കിയിരിക്കുന്ന PUBG മൊബൈല്‍ ലൈറ്റില്‍ കളിക്കാരുടെ എണ്ണം 100ല്‍ നിന്ന് 40ആയി കുറച്ചിട്ടുണ്ട്. സാധാരണ സ്മാര്‍ട്ട്‌ഫോണുകളിലും കളിക്കുന്നതിനായി 2*2 km മാപ്പുകളാണ് ഇതിലുള്ളത്. ഇത് ഗെയിമിന്റെ വേഗത വര്‍ധിപ്പിക്കും. PUBGയുടെ മൂന്നാമത്തെ പതിപ്പാണിതെന്ന് വേണമെങ്കില്‍...
" />
Headlines