എറണാകുളം: ദുരൂഹസാഹചര്യത്തില്‍ യുവതിയുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. എറണാകുളം ചേന്നമംഗലം അഞ്ചാംപരുത്തിയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വടക്കേക്കര പോലീസ് ആണ് മൃതദേഹം കണ്ടെടുത്തത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ജില്ലയില്‍ കാണാതായാവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം പഴക്കം ചെന്നിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.
" />
Headlines