ന്യൂഡല്‍ഹി: പ്രധാനമന്ത്രിയായി അധികാരമേറ്റ് നാല് വര്‍ഷങ്ങള്‍ക്കിടെ നരേന്ദ്രമോഡി സന്ദര്‍ശിച്ചത് 52 രാജ്യങ്ങള്‍. 41 യാത്രകളാണ് 48 മാസങ്ങള്‍ക്കിടെ മോഡി നടത്തിയത്. ഇതിനായി ചെലവഴിച്ചിരിക്കുന്നത് 355 കോടി രൂപയും. അതായത് 165 ദിവസങ്ങളില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി വിദേശ രാജ്യങ്ങളിലായിരുന്നു എന്ന് വ്യക്തം. ബെംഗളൂരുവിലെ വിവരാവകാശ പ്രവര്‍ത്തകനായ ഭീമപ്പ ഗദാദിന് ലഭിച്ച വിവരാവകാശ രേഖയിലാണ് പ്രധാനമന്ത്രിയുടെ യാത്രകള്‍ സംബന്ധിച്ചും അതിന്റെചെലവുകള്‍ സംബന്ധിച്ചുമുള്ള വിശദാംശങ്ങള്‍ പുറത്തുവന്നത്. ഫ്രാന്‍സ്, ജര്‍മ്മനി, കാനഡ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ നടത്തിയ ത്രിരാഷ്ട്ര യാത്രയാണ് ഏറ്റവും ചെലവേറിയത്....
" />
Headlines