പാലക്കാട്: തെറ്റായ മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് ഒരു കുടുംബത്തെ കണ്ണീരു കുടിപ്പിച്ചത് ദിവസങ്ങളോളം. നാലര വയസുള്ള പെണ്‍കുട്ടിയുടെ മൂത്രപരിശോധന ഫലത്തില്‍ പുരുഷബീജം കണ്ടെന്നു നഗരസഭയ്ക്കു കീഴിലെ ഡയറാ സ്ട്രീറ്റിലെ പ്രാഥമിക ആരോഗ്യ കേന്ദ്രം റിപ്പോര്‍ട്ട് നല്‍കിയതാണു സംഭവം. റിപ്പോര്‍ട്ട് തെറ്റാണെന്നു ജില്ലാ ആശുപത്രിയിലെ ലാബ് പരിശോധനയില്‍ വ്യക്തമായെങ്കിലും ചൈല്‍ഡ് ലൈന്‍, പൊലീസ് എന്നിവര്‍ ഇടപെട്ട സംഭവം കുടുംബത്തെ വലിയ മാനസിക പ്രതിസന്ധിയിലാക്കി. വയറുവേദനയെത്തുടര്‍ന്നു പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെത്തിയ കുട്ടിയുടെ മൂത്രപരിശോധനയില്‍ പുരുഷബീജം ഉണ്ടെന്ന സംശയം രേഖപ്പെടുത്തി ലാബ് അധികൃതര്‍...
" />
Headlines