മലപ്പുറം: കൂട്ടിലങ്ങാടി ചെലൂരില്‍ നവജാതശിശുവിനെ കഴുത്തറത്തുകൊന്ന നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലീസ് ഡിഎന്‍എ പരിശോധന നടത്തും. കുട്ടിയുടെ ഡിഎന്‍എ സാന്പിള്‍ വിദഗ്ധ പരിശോധനയ്ക്കയച്ചു. സംഭവത്തില്‍ മാതൃ സഹോദരന്‍ വിളഞ്ഞിപ്പുലാന്‍ ശിഹാബി(26)നെ മലപ്പുറം പോലീസ് പിടികൂടിയിരുന്നു. താനാണ് കൃത്യം നടത്തിയതെന്നു ശിഹാബ് മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു. ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ മാതാവിനെ വരുന്ന ദിവസം ചോദ്യം ചെയ്യുമെന്നു മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍ പറഞ്ഞു. സംഭവത്തില്‍ കൂട്ടു പ്രതികളുണ്ടോയെന്നും അന്വേഷിക്കും. ശിഹാബിനെ കൂട്ടി ഇന്നലെ മലപ്പുറം പോലീസ്...
" />
Headlines