ആലപ്പുഴ: ചേര്‍ത്തലയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പുറകില്‍ ബസിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ മനോജ്(28) ആണ് മരിച്ചത്. ആറ് യാത്രക്കാര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അതേസമയം ആലപ്പുഴ അരൂരില്‍ സ്‌കൂള്‍ ബസിന് പുറകില്‍ സ്വകാര്യബസിടിച്ച് രണ്ട് കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ലേഡി ഓഫ് മേഴ്‌സി സ്‌കൂളിലെ ബസാണ് അപകടത്തില്‍പ്പെട്ടത്.
" />