ന്യൂഡല്‍ഹി: ലൈംഗിക ആരോപണം നേരിടുന്ന പി.കെ. ശശി എം.എല്‍.എക്കെതിരെ ദേശീയ വനിതാ കമീഷന്‍ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തത്. കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കുമെന്നും റിപ്പോര്‍ട്ട്. പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷന്‍ കേസെടുത്തത്. യുവതി പരാതി നല്‍കിയാല്‍ കമീഷന്‍ കേസെടുക്കാമെന്നാണ് ജോസഫൈന് പ്രതികരിച്ചത്. പാര്‍ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില് പൊലീസിന് കൈമാറണമോ...
" />
Headlines