കോട്ടയം: ബിഷപ്പിനെതിരെ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ അപമാനകരമായ പ്രസ്താവന നടത്തിയ പി.സി. ജോര്‍ജ് എം.എല്‍.എക്കെതിരെ പ്രതിഷേധവുമായി സമൂഹമാധ്യമങ്ങള്‍. ‘വായ് മൂടെടാ പീസീ’ എന്ന ഹാഷ്ടാഗിലെ പ്രതിഷേധത്തിന് പ്രമുഖരുടെയുള്‍പ്പെടെ വലിയ പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. സെല്ലോടേപ് ഉപയോഗിച്ച് ജോര്‍ജിന്റെ വായ് മൂടിയുള്ള ചിത്രങ്ങളോടെയാണ് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം. പ്രതിഷേധത്തിന്റെ ഭാഗമായതില്‍ അഭിമാനിക്കുന്നുവെന്ന് നടി പാര്‍വതി ട്വിറ്ററില്‍ കുറിച്ചു. പി.സി. ജോര്‍ജിന്റെ വൃത്തികെട്ട പരാമര്‍ശനങ്ങള്‍ ഇതോടെ അവസാനിപ്പിക്കണമെന്നാണ് ട്വിറ്റ്. നീതിക്കുവേണ്ടി പോരാടുന്ന കന്യാസ്ത്രീകളെ അഭിവാദ്യം ചെയ്യുന്നതോടൊപ്പം അവരുടെ പോരാട്ടവീര്യം മികച്ചതാണെന്നും ഭയപ്പെടാതെ...
" />
Headlines