തിരുവനന്തപുരം: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിയ്ക്കെതിരായ ലൈംഗിക അതിക്രമ പരാതി പാര്‍ട്ടി അന്വേഷിക്കുന്നതിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍ രംഗത്ത്. അന്വേഷണം പൊടിപൂരമായി പുരോഗമിക്കുകയാണെന്നും സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി തയ്യാറല്ലെന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്കില്‍ കുറിച്ചു.നിങ്ങള്‍ക്ക് ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ല.ഓഗസ്റ്റ് 14ന് പരാതി കിട്ടി. 15നു പുലര്‍ച്ചെ പരാതിക്കാരിയെ വിളിച്ചു കാര്യം തിരക്കി. 16നു വൈകീട്ട് സഖാവ് ശശിയെ ഫോണില്‍ വിളിച്ച് തിരുവനന്തപുരത്തേക്കു വരാന്‍ ആവശ്യപ്പെട്ടു. ഉരുള്‍പൊട്ടലും മലവെള്ളവും...
" />