ആലപ്പുഴ: പാടശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതിനെ തുടര്‍ന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്കിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്‍ രംഗത്ത്. പ്രളയം കഴിഞ്ഞ് പത്ത് ദിവസമായിട്ടും പാടശേഖരങ്ങളിലേക്ക് പമ്പിംഗ് തുടങ്ങിയിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു. നവകേരള നിര്‍മാണത്തിന് പണം കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള ലോട്ടറി പുറത്തിറക്കുന്ന ചടങ്ങില്‍ തോമസ് ഐസക്കിന്റെ സാന്നിദ്ധ്യത്തിലായിരുന്നു സുധാകരന്റെ വിമര്‍ശനം. കൈനകരിയിലും കുട്ടനാട്ടിലും കുറച്ച്കൂടി ജാഗ്രതയോടെ കാര്യങ്ങള്‍ നടത്തേണ്ടതുണ്ട്. പാടശേഖരങ്ങളിലെ പമ്പിംഗ് തുടങ്ങാത്തതിന്റെ കാരണങ്ങളിലേക്ക് കടക്കുന്നില്ല. അസാദ്ധ്യമായത് സാദ്ധ്യമാക്കിയ ഒരു ജനതയ്ക്ക് പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്യാന്‍ ഇത്രയേറെ...
" />
Headlines