പരിസ്ഥിതി പ്രവർത്തകൻ, പ്രമുഖ ഉരഗഗവേഷകൻ ,സംഗീതപ്രതിഭ, മികച്ച വന്യജീവി ഫോട്ടോഗ്രാഫർ എന്നീ നിലകളിലെല്ലാംശ്രദ്ധേയമായവ്യക്തിമുദ്ര പതിപ്പിച്ച തളിപ്പറമ്പിലെ വിജയ് നീലകണ്ഠനെ ലോക ഉരഗദിനമായ ഇന്ന് സുഹൃത്തുക്കളും നാട്ടുകാരും ആദരവോടെ നോക്കിക്കാണുന്നു . നീലകണ്ഠൻറെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ച് സ്‌കൂളുകളിലെ ഒരുകൂട്ടം വിദ്യാർത്ഥികൾക്കായി പറശ്ശിനിപാമ്പ് വളർത്ത് കേന്ദ്രത്തിൽ വെച്ച് ഈയ്യിടെ പ്രത്യേകം പരിപാടി നടത്തുകയുണ്ടായി .പാമ്പുകളുടെയും മറ്റുജന്തുക്കളുടെയും സ്വഭാവവും പെരുമാറ്റരീതികളും കുട്ടികൾക്ക് അറിവിൻറെ വിസ്മയമായിത്തീർന്ന ബോധവത്‌കരണപ്രോഗ്രാം കൂടിയായിരുന്നു അത് . ” പ്രകൃതിയെ മുറിവേൽപ്പിക്കാതെ ജീവിക്കും ” എന്ന പ്രതിജ്ഞയുമായാണ്...
" />
Headlines