കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ആര്‍ടിഎഫുകാരെ ഭാര്യ അഖില തിരിച്ചറിഞ്ഞു. കസ്റ്റഡിയിലെടുത്തപ്പോള്‍ മര്‍ദിച്ച 3 പേരെയും തിരിച്ചറിഞ്ഞു. പ്രതികളുടെ രൂപത്തില്‍ മാറ്റം വന്നിരുന്നതായി അഖില പ്രതികരിച്ചു. 17 പേര്‍ക്കൊപ്പം പ്രതികളെ നിര്‍ത്തിയായിരുന്നു തിരിച്ചറിയല്‍ പരേഡ്. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും.
" />
Headlines