പ്രളയ അവധി: ഇനി മുതല്‍ എല്ലാ ശനിയാഴ്ച്ചയും സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും

പ്രളയ അവധി: ഇനി മുതല്‍ എല്ലാ ശനിയാഴ്ച്ചയും സ്‌കൂളുകള്‍ക്ക് പ്രവര്‍ത്തി ദിവസമായിരിക്കും

September 4, 2018 0 By Editor

തിരുവനന്തപുരം: ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി.മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ പഴയതു പോലെ അവധിയായിരിക്കും. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അദ്ധ്യയനദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തിദിനമാക്കാന്‍ തീരുമാനിച്ചത്.