തിരുവനന്തപുരം: പ്രളയദുരന്തം സര്‍ക്കാര്‍ നിര്‍മ്മിതമാണെന്ന് കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ്. ഒരു മുന്നറിയിപ്പും നല്‍കാതെ ഡാമുകളെല്ലാം ഒരുമിച്ചു തുറന്നുവിട്ടു ജലസേചന വകുപ്പും കെഎസ്ഇബിയുമാണ് ഇത്ര വലിയ ദുരന്തം സൃഷ്ടിച്ചതെന്നും, കൃത്യമായ മുന്നൊരുക്കങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നിരുന്നുവെങ്കില്‍ ഒരുപാടു നാശനഷ്ടങ്ങള്‍ ഒഴിവാക്കാനാകുമായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. ഈ പ്രളയദുരന്തം പ്രകൃതി നിര്‍മിതമെന്നതിനേക്കാളുപരി സര്‍ക്കാര്‍ നിര്‍മിതമാണെന്നും, ജനപ്രതിനിധികളുടെ വായ് മൂടിക്കെട്ടിയതുകൊണ്ടു മാത്രം ഈ യാഥാര്‍ഥ്യം അധികകാലം മൂടി വയ്ക്കാന്‍ കഴിയില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. മാത്രമല്ല, നിയമസഭയില്‍ ചെങ്ങന്നൂര്‍, റാന്നി എംഎല്‍എമാര്‍ക്കു സംസാരിക്കാന്‍...
" />