രാജ്യത്തിന്റെ ചരിത്രപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള യോഗ്യത രാഹുലിനില്ല: റാം ജഠ്മലാനി

April 24, 2018 0 By Editor

ന്യൂഡല്‍ഹി ;രാജ്യത്തിന്റെ ചരിത്രപരമായ കാര്യങ്ങളില്‍ അഭിപ്രായം പറയാനുള്ള യോഗ്യതയില്ല, ഇനി അത്തരത്തില്‍ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയാലും അതൊക്കെ അവഗണിച്ചേക്കണമെന്നും രാഹുല്‍ ഗാന്ധി വെറും കുട്ടിയാണെന്നും മുന്‍ കേന്ദ്ര മന്ത്രിയും,സുപ്രീം കോടതി മുതിര്‍ന്ന അഭിഭാഷകനുമായ റാം ജഠ്മലാനി. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തിനെയും അദ്ദേഹം വളരെ ശക്തമായ രീതിയില്‍ വിമര്‍ശിച്ചു.

വ്യക്തമായ കാരണങ്ങള്‍ ഉള്ളതുകൊണ്ടു തന്നെയാണ് ഉപരാഷ്ട്രപതി ഇംപീച്ച്‌മെന്റ് നീക്കത്തെ എതിര്‍ത്തതെന്നും അദ്ദേഹം പറഞ്ഞു. ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കങ്ങള്‍ക്ക് വ്യക്തമായ കാരണങ്ങള്‍ കണ്ടെത്താന്‍ പോലും കോണ്‍ഗ്രസ്സിനു കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് നോട്ടീസ് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു തള്ളിക്കളഞ്ഞിരുന്നു.

നിയമസഭാ വിദഗ്ദ്ധരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത്. രാജ്യസഭ ചട്ടങ്ങള്‍ ലംഘിച്ചാണ് നോട്ടീസ് നല്‍കിയതെന്നും, നോട്ടിസില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവില്ലെന്നും അദ്ദേഹം വിശദീകരിച്ചു.