തിരുവനന്തപുരം: ദുരന്തമേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തുന്ന ഹെലികോപ്റ്ററുകളുടെ ശ്രദ്ധ നേടാന്‍ പലര്‍ക്കും കഴിയുന്നില്ലെന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ആയതിനാല്‍ ഹെലികോപ്റ്റര്‍ വരുമ്പോള്‍ ശ്രദ്ധ ആകര്‍ഷിക്കാനായി ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് പങ്കുവെച്ചിരിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. 1. sos എന്ന് എന്തെങ്കിലും വസ്തുക്കള്‍ കൊണ്ട് എഴുതുക 2. കണ്ണാടിയോ അതുപോലുള്ള വസ്തുക്കളോ ഉപയോഗിച്ച് ഹെലികോപ്റ്ററില്‍ റിഫ്‌ളെക്ട് ചെയ്യുക 3. നിറമുള്ള വലിയ തുണി വീശി കാണിക്കുക 4. നാവിക സേനയുടെ ബോട്ട് വരുന്ന ഭാഗങ്ങളില്‍ ഉറക്കെ ശബ്ദമുണ്ടാക്കുക.
" />
Headlines