ന്യൂഡല്‍ഹി: പലരും രാഷ്ട്രീയത്തില്‍ വരുന്നത് പണം സംമ്പാദിക്കാനാണ് . രാഷ്ട്രീയം മോശമല്ലെന്നും എന്നാല്‍ പല രാഷ്ട്രീയക്കാരും മോശമാണെന്നും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല. . ദൈവം ക്ഷേത്രത്തിലും പള്ളിയിലും ഗുരുദ്വാരയിലുമല്ല ജനങ്ങളിലാണ് വസിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി സേവനം ചെയ്താല്‍ അത് ദൈവത്തിന് ചെയ്യുന്നത് പോലെയാണ്. ഓരോ തെരഞ്ഞെടുപ്പുകളും ജനങ്ങളെ വിഭജിക്കുകയാണ്. ഗാന്ധിയും നെഹ്‌റുവും പറഞ്ഞു തന്ന ജനാധിപത്യം ഇതല്ല. ഇന്ത്യ വലിയ പ്രശ്‌നങ്ങളിലൂടെയാണ് കടന്നു പോകുന്നതെന്നും ഫറൂഖ് അബ്ദുല്ല വ്യക്തമാക്കി.
" />
Headlines