സാമൂഹ്യമാധ്യമങ്ങളില്‍ ‘അര്‍ണബിസം’: പൊങ്കാലയിട്ട് മതിയാകാതെ കലിതുള്ളി മലയാളികള്‍

സാമൂഹ്യമാധ്യമങ്ങളില്‍ ‘അര്‍ണബിസം’: പൊങ്കാലയിട്ട് മതിയാകാതെ കലിതുള്ളി മലയാളികള്‍

August 26, 2018 0 By Editor

പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിന് യുഎഇ 700 കോടിയുടെ സഹായധനം പ്രഖ്യാപിച്ചുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയും തുടര്‍ന്ന് അങ്ങനെയൊരു തുക പ്രഖ്യാപിച്ചിട്ടില്ലെന്ന വാര്‍ത്തയും പുറത്തുവന്നത് വന്‍ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്.

കേരളത്തിലെ പ്രളയം പോലും കാര്യമായി റിപ്പോര്‍ട്ട് ചെയ്യാത്ത ദേശീയ മാധ്യമങ്ങല്‍ 700 കോടി വിവാദം വലിയ പ്രാധാന്യത്തോടെയാണ് ചര്‍ച്ച ചെയ്തത്. വിഷയം ചര്‍ച്ച ചെയത് റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി കേരളത്തെ അധിക്ഷേപിച്ച് സംസാരിച്ചതിനേ തുടര്‍ന്ന് സമൂഹമാധ്യമങ്ങളില്‍ അര്‍ണബിനെതിരേയും റിപ്പബ്ലിക് ടിവിക്കെതിരേയും രൂക്ഷ വിമര്‍ശനങ്ങളാണ് നടക്കുന്നത്.

യുഎഇയുടെ സഹായ വാഗ്ദാനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയയായിരുന്നു അര്‍ണബ് ഗോസ്വാമിയുടെ വിവാദ പ്രസ്താവന. താന്‍ കണ്ട എക്കാലത്തേയും നാണം കെട്ട ഒരു കൂട്ടം ആളുകളാണിതെന്നായിരുന്നു അര്‍ണബിന്റെ പ്രസ്താവന.

കേരളത്തിനെതിരായ ഈ പ്രസ്താവനയ്‌ക്കെതിരെ മലയാളികള്‍ ഒന്നടക്കം റിപ്പബ്ലിക് ടിവിക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ പ്രതിഷേധം തുടരുകയാണ്. അര്‍ണാബ് വെയ്സ്റ്റ് ജേര്‍ണലിസ്റ്റ് ഇന്‍ ഇന്ത്യ, പ്രൗഡു ടു ബി എ കേരള തുടങ്ങിയ നിരവധി ഹാഷ്ടാഗുഗളിലായാണ് അര്‍ണബിനെതിരെ പ്രചരാണം നടക്കുന്നത്.

അര്‍ണബിന്റേയും റിപ്പബ്ലിക് ടീവിയുടെയും ഫെയ്‌സ്ബുക്ക് പേജില്‍ രൂക്ഷമായ പ്രതിഷേധങ്ങളാണ് മലയാളികള്‍ നടത്തുന്നത്. ഇതിന് പുറമേ റിപ്പബ്ലിക് ടിവിയുടെ ആന്‍ഡ്രോയിഡ് പ്ലേസ്റ്റോറിലും റേറ്റിംഗ് കുറച്ച് കൊണ്ടും പ്രതിഷേധം അറിയിക്കുകയാണ്.