ബംഗളൂരു: സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ബിജെപിക്ക് കൃത്യമായ കണക്കുകളില്ലെന്നും അവര്‍ അവര്‍ ഭരണഘടനയെ പരിഹസിക്കുകയാണെന്നും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ പശ്ചാത്തലത്തിലാണ് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തു വന്നിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. പൊള്ളയായ വിജയം ബിജെപി ആഘോഷിക്കുമ്പോള്‍ ജനാധിപത്യത്തിന്റെ നാശം കണ്ട് ഇന്ത്യ വിലപിക്കുകയാണെന്നും രാഹുല്‍ വ്യക്തമാക്കി.
" />
Headlines