സ്ത്രീകളെ ആക്രമിക്കുകന്നതില്‍ അവര്‍ ഒറ്റക്കെട്ടാണ്, അമ്മയെന്ന മാഫിയ ക്ലബില്‍ നിന്ന് അവര്‍ രാജിവച്ചത് ചരിത്രപരമായ തീരുമാണ്: ആഷിഖ് അബു

സ്ത്രീകളെ ആക്രമിക്കുകന്നതില്‍ അവര്‍ ഒറ്റക്കെട്ടാണ്, അമ്മയെന്ന മാഫിയ ക്ലബില്‍ നിന്ന് അവര്‍ രാജിവച്ചത് ചരിത്രപരമായ തീരുമാണ്: ആഷിഖ് അബു

June 27, 2018 0 By Editor

കൊച്ചി: അമ്മ താരസംഘടനയല്ലെന്നും ചിലയാളുകകള്‍ക്ക് വേണ്ടിയുള്ള മാഫിയ ക്ലബ്ബാണെന്നും സംവിധായകന്‍ ആഷിഖ് അബു. ആഷിഖ് അബുവിന്റെ ഭാര്യയും നടിയുമായ റിമ കല്ലിങ്കലും ആക്രമിക്കപ്പെട്ട നടിയുമടക്കം നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചതിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു ആഷിഖ്.

രാജിവയ്ക്കാതെ മറ്റൊരു വഴിയും ഈ നടിമാര്‍ക്ക് മുന്നിലുണ്ടായിരുന്നില്ല. ചരിത്രപരമായ തീരുമാനമാണ് ഈ നടിമാര്‍ സ്വീകരിച്ചത്. ‘അമ്മ’യില്‍ ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പര്യങ്ങളാണുള്ളത്. സ്ത്രീകളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നതില്‍ അവര്‍ ഒറ്റക്കെട്ടാണ്. വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെടുന്നവര്‍ അമ്മയുടെ തലപ്പത്തുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ അവരെല്ലാം ഒന്നിച്ചാണ്. മാഫിയ പ്രവര്‍ത്തനത്തിനുള്ള വേദിയാണ് അമ്മയെന്നും ആഷിഖ് അബു തുറന്നടിച്ചു.

മലയാള സിനിമ മാറുകയാണ്. പുതിയ പരീക്ഷണങ്ങളുമായി പലരും രംഗത്തുവരുന്നു. എന്നാല്‍ ‘അമ്മ’ ഇക്കാര്യത്തില്‍ എന്തു പങ്കാണ് വഹിക്കുന്നതെന്നും ആഷിഖ് അബു ചോദിച്ചു. ഒരു സംഘടനയിലും അംഗത്വമില്ലാത്തവര്‍ക്കും സിനിമ എടുക്കാനും സിനിമയില്‍ അഭിനയിക്കാനുമുള്ള സാഹചര്യം ഇവിടെയുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.