കൊച്ചി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ചുള്ള തിങ്കളാഴ്ചത്തെ ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി സതീശന്‍ എംഎല്‍എ. ഇതിന്റെ പേരില്‍ സംഘടന നടപടികളുണ്ടായാല്‍ ഏറ്റുവാങ്ങാന്‍ തയാറാണ്. പ്രളയ ബാധിത മേഖലകളെങ്കിലും ഒഴിവാക്കേണ്ടതായിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. ബന്ദില്‍നിന്നു കേരളത്തെ ഒഴിവാക്കാമായിരുന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീറും പറഞ്ഞിരുന്നു. തന്റെ വ്യക്തിപരമായ അഭിപ്രായം യുഡിഎഫില്‍ പറഞ്ഞിരുന്നുവെന്നും അദ്ദേഹം അറിയിച്ചു. നേരത്തെ ഭാരത് ബന്ദില്‍ നിന്ന് കേരളത്തെ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് കെപിസിസി അധ്യക്ഷന്‍ എം എം ഹസ്സന്‍ പറഞ്ഞിരുന്നു....
" />
Headlines