കോട്ടയം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ ഒരു മരണം കൂടി. മുണ്ടക്കയത്ത് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോരുത്തോട് അമ്പലവീട്ടില്‍ ദീപുവിന്റെ മൃതദേഹമാണ് അഴുതയാറ്റില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് ദീപുവിനെ കാണാതായത്. അതേസമയം രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് താല്‍ക്കാലിക ശമനവും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ജനജീവിതം സാധാരണ നിലയിലായിട്ടില്ല. വീടുകളിലും കടകളിലും വെള്ളം കയറി. ജനങ്ങളെ ദുരിതാശ്വാസ ക്യാംപുകളിലേക്കു മാറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച വരെ ശ്കതമായ മഴ തുടരുമെന്നാണു കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്....
" />
Headlines