വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ ആര്‍എസ്എസ് ആക്രമണം

July 23, 2018 0 By Editor

കോഴിക്കോട്: വടകരയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീടിന് നേരെ ആര്‍എസ്എസ് ആക്രമണം. നടക്ക്താഴെ മേഖലാ കമ്മിറ്റി അംഗം ശരത്തിന്റെ വീടിന് നേരെ ഞായറാഴ്ച രാത്രിയാണ് ആക്രമണം നടന്നത്.

വീടിന്റെ ജനല്‍ ചില്ലുകളും മുറ്റത്ത് നിര്‍ത്തിയിട്ട കാറും അക്രമിസംഘം കല്ലെറിഞ്ഞും അടിച്ചും തകര്‍ത്തു. 3 പേരാണ് അക്രമത്തിന് പിന്നിലെന്ന് വീടിന് സമീപത്തെ സി സി ടി വി ദ്യശ്യങ്ങളില്‍ നിന്ന് വ്യക്തമായി. ഇത് ശേഖരിച്ച് വടകര പോലീസ് അന്വേഷണം ആരംഭിച്ചു.