കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിയുടെ വിരല്‍ സ്റ്റീല്‍ വാട്ടര്‍ ബോട്ടിലിന്റെ അടപ്പില്‍ കുടുങ്ങി. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അടപ്പ് മുറിച്ചു മാറ്റി കൈവിരല്‍ പുറത്തെടുത്തു. മലയോരത്തെ ഒരു സ്‌കൂളിലെ വിദ്യാര്‍ത്ഥിയുടെ കൈവിരലാണ് സ്റ്റീല്‍ വാട്ടര്‍ബോട്ടിലിന്റെ അടപ്പില്‍ കുടുങ്ങിയത്. കൈവിരല്‍ ഊരിയെടുക്കാന്‍ കഴിയാതെ വന്നതോടെ അധ്യാപകര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. അടപ്പു മുറിച്ചെടുക്കാന്‍ ആശുപത്രി അധികൃതര്‍ക്കു കഴിയാതെ വന്നതോടെയാണ് അധ്യാപകര്‍ കാഞ്ഞങ്ങാട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. അരമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനു ശേഷമാണ് അടപ്പു മുറിച്ചുമാറ്റിയത്.
" />
Headlines