കൊല്ലം: ആറ്റിങ്ങലില്‍ മടവൂരിനടുത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. മടവൂര്‍ സ്വദേശി രാജേഷിനെയാണ് വെട്ടിക്കൊന്നത്. ആറ്റിങ്ങലിലെ പള്ളിക്കലിന് അടുത്ത മുള്ളനെല്ലൂർ ക്ഷേത്രത്തിലായിരുന്നു ഇന്നലെ രാത്രി റേഡിയോ ജോക്കി കൂടിയായ രാജേഷ് പരിപാടി അവതരിപ്പിച്ചത്. നാടൻ പാട്ടായിരുന്നു ഐറ്റം. അറിയപ്പെടുന്ന ഗാകയൻ കൂടിയായ രാജേഷിന്റെ പരിപാടി പ്രശ്‌നങ്ങളൊന്നും കൂടാതെയാണ് ക്ഷേത്രത്തിൽ അവസാനിച്ചത്. അതിന് ശേഷമാണ് സ്വന്തം സ്റ്റുഡിയോയിൽ രാജേഷും കൂട്ടുകാരനും എത്തിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം. രാജേഷിനെ മരണം ഉറപ്പാകും വരെ നാലംഗ സംഘം വെട്ടിയെന്നാണ് പൊലീസ് നൽകുന്ന സൂചന. മാധ്യമ പ്രവർത്തകനാകാനുള്ള...
" />
Headlines