യൂട്യൂബ് ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ടൊവിനോയുടെ ‘തീവണ്ടി’യിലെ ഒരു തീപ്പെട്ടിക്കും വേണ്ട എന്ന ഗാനം. തികച്ചും വ്യത്യസ്തമാണ് ഈ പാട്ടിലെ സീനുകള്‍. ടൊവിനോയുടെ കഥാപാത്രത്തിന്റെ പുകവലി ശീലം മാറ്റിയെടുക്കാന്‍ വീട്ടുകാരും സുഹൃത്തുക്കളും നാട്ടുകാരും ഒറ്റക്കെട്ടായി നിന്നു പരിശ്രമിക്കുന്നതാണ് പ്രമേയം. സെപ്തംബര്‍ 7ന് ചിത്രം തിയേറ്ററുകളിലെത്തും. സൈജു കുറുപ്പ്, സംയുക്താ മേനോന്‍, സുധീഷ്, വിജിലേഷ് തുടങ്ങിയവരാണ് ഗാന രംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ ഫെലിനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖ നടി സംയുക്ത മേനോനാണ് നായികയാവുന്നത്. ചിത്രത്തില്‍ തൊഴില്‍രഹിതനായ ബിനീഷ് എന്ന...
" />
Headlines