കൊല്ലപ്പെടാതിരിക്കാൻ കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് മുകളിലൂടെ എറിയുന്ന അമ്മമാർ ; കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറത്ത് വരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ച്ച

കൊല്ലപ്പെടാതിരിക്കാൻ കുഞ്ഞുങ്ങളെ മുള്ളുവേലിക്ക് മുകളിലൂടെ എറിയുന്ന അമ്മമാർ ; കാബൂൾ വിമാനത്താവളത്തിൽ നിന്നും പുറത്ത് വരുന്നത് ഹൃദയം നുറുങ്ങുന്ന കാഴ്ച്ച

August 19, 2021 0 By Editor

താലിബാൻ പിടിച്ചടക്കിയതോടെ ഭൂമിയിലെ നരകമായി മാറിയിരിക്കുകയാണ് അഫ്ഗാനിസ്ഥാൻ. താലിബാന്റെ ക്രൂരതകൾക്ക് ഇരയാവാതിരിക്കാൻ ജീവരക്ഷയ്ക്കായി കുടുംബത്തോടൊപ്പം കൂട്ടപലായനം നടത്തുന്ന നിസ്സഹരായ മനുഷ്യരെയും രക്ഷപെടാൻ വഴികൾ തേടി ഒടുവിൽ പറന്നുയരുന്ന വിമാനത്തിൽ വരെ കയറിപ്പറ്റാൻ ശ്രമിച്ച് താഴെ വീണ് മരിച്ച മനുഷ്യരെ വരെ നമ്മൾ കണ്ടു. എന്നാൽ ഇതിനുമപ്പുറം ഞെട്ടിക്കുന്ന കാഴ്ചകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. സ്ത്രീകളെയും കുട്ടികളെയുമടക്കം നിർദാക്ഷണ്യം വെടി വെച്ച് കൊല്ലുന്ന താലിബാൻ ഭീകരിൽ നിന്നും തങ്ങളുടെ കുട്ടികളെ മുള്ളുവേലിക്ക് മുകളിലൂടെ അമേരിക്കൻ സേനയുടെ പക്കലേയ്ക്ക് എറിഞ്ഞുകൊടുക്കുന്ന അമ്മമാരുടെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്നത്.

കാബൂൾ വിമാനത്താവളത്തിന് അടുത്തുള്ള ബാരെൻ ഹോട്ടൽ, യു. കെ യിൽ അഭയം തേടുന്ന അഫ്ഗാൻ അഭയാർഥികളുടെ കേന്ദ്രമായി മാറി. ഇവിടെ കാവൽ നിൽക്കുന്ന പാരച്യൂട് റെജിമെൻറ് സേനയുടെ പക്കലേയ്ക്കാണ് അമ്മമാർ കുട്ടികളെ എറിഞ്ഞ് കൊടുക്കാൻ ശ്രമിച്ചത്. സേനയിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്‌ അവിടെ നിന്നിരുന്ന സ്ത്രീകളെ താലിബാൻ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നെന്നും നിസ്സഹരായ സ്ത്രീകൾ ഞങ്ങളുടെ അടുത്തേയ്ക്ക് കുട്ടികളെ എറിഞ്ഞ് തരികയുമായിരുന്നു എന്നാണ്. ‘ചില കുട്ടികൾ മുള്ളുവേലിയിൽ വീണു, ആ കാഴ്ച ഭയാനകമായിരുന്നു, രാത്രി ആയപ്പോഴേയ്ക്കും കരയാത്ത ഒരാൾ പോലും ഞങ്ങളുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല. ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഏറ്റവും വേഗത്തിൽ ചെയ്യാൻ ശ്രമിക്കും. എത്രയും പെട്ടെന്ന് കഴിയുന്നത്ര ആൾക്കാരെ സുരക്ഷിതരാക്കാൻ നോക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു