ജൂലായ് ഒന്ന് മുതല്‍ പി.എസ്.സി. പരീക്ഷകള്‍ പുനരാരംഭിക്കും ; കോവിഡ് ബാധിതർക്കും  എഴുതാം

ജൂലായ് ഒന്ന് മുതല്‍ പി.എസ്.സി. പരീക്ഷകള്‍ പുനരാരംഭിക്കും ; കോവിഡ് ബാധിതർക്കും എഴുതാം

June 30, 2021 0 By Editor

തിരുവനന്തപുരം: ജൂലൈയ് ഒന്നു മുതല്‍ പി.എസ്.സി. പരീക്ഷകള്‍ വീണ്ടും തുടങ്ങും. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവര്‍ പി.പി.ഇ. കിറ്റ് ധരിക്കേണ്ടതില്ല. മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷാകേന്ദ്രത്തിലെത്തണം.

വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. പി.എസ്.സി. രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും കോവിഡ് മൂലം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രില്‍ 20 മുതല്‍ മാറ്റിവെച്ചവയില്‍ 23 പരീക്ഷകള്‍ ജൂലായില്‍ നടത്തും. ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റി.