മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി

മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി

April 14, 2020 0 By Editor

രാജ്യത്തെ ജനങ്ങളുടെ കൂട്ടായ പരിശ്രമം കൊണ്ട് കോവിഡിനെതിരായ പോരാട്ടം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കൂടാതെ മെയ് മൂന്ന് വരെ ലോക്ക് ഡൗണ്‍ നീട്ടിയതായും അദ്ദേഹം അറിയിച്ചു.മാര്‍ച്ച് 24-ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്.