ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു; മരിച്ചവരില്‍ മലപ്പുറം സ്വദേശിയും

ലഡാക്കില്‍ സൈനിക വാഹനം നദിയിലേക്ക് മറിഞ്ഞ് ഏഴ് സൈനികര്‍ മരിച്ചു; മരിച്ചവരില്‍ മലപ്പുറം സ്വദേശിയും

May 27, 2022 0 By Editor

ന്യൂഡൽഹി: ലഡാക്കിൽ സൈനികർ സഞ്ചരിച്ച വാഹനം ഷ്യോക് നദിയിലേക്കു മറിഞ്ഞ് ഏഴു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ മലയാളിയാണ്. മലപ്പുറം സ്വദേശി ലാൻസ് ഹവീൽദാർ മുഹമ്മദ് സജലാണ് (41) മരിച്ചത്.

ഇന്ത്യ – പാക്ക് അതിർത്തിയിലെ തുർതുക് സെക്ടറിലേക്കു പോകും വഴി ഇവർ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. ഇതിൽ ചിലർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഒൻപതിനാണു സംഭവം.

റോഡിൽനിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്കാണ് വീണതെന്നു സൈനിക വക്താവ് അറിയിച്ചു. പരുക്കേറ്റവർക്കെല്ലാം വൈദ്യസഹായം നൽകുന്നുണ്ട്. ഗുരുതരമായി പരുക്കേറ്റവരെ വെസ്റ്റേൺ കമാൻഡിലേക്ക് മാറ്റുന്നതിനായ വ്യോമസേനയുടെ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്നും വക്താവ് പറഞ്ഞു.