ഹലാൽ ഫുഡ് ; ഭക്ഷണം കഴിക്കാൻ ഹലാൽ ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണം കുറയുന്നു

ഹലാൽ ഫുഡ് ; ഭക്ഷണം കഴിക്കാൻ ഹലാൽ ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണം കുറയുന്നു

November 14, 2021 0 By Editor

പുരോഹിതൻ ബിരിയാണിയിൽ തുപ്പുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ ഭക്ഷണം കഴിക്കാൻ ഹലാൽ ഹോട്ടലുകളിൽ എത്തുന്നവരുടെ എണ്ണം കുത്തനെ കുറയുന്നതായി റിപ്പോർട്ടുകൾ . ഇതേ തുടർന്ന് പല ഹോട്ടലുകളും മുൻപിൽ സ്ഥാപിച്ച ഹലാൽ ബോർഡുകൾ നീക്കം ചെയ്തു. തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്ന ധാരണയെ തുടർന്നാണ് ആളുകൾ ഹലാലൽ ഹോട്ടലുകളിൽ കയറാത്തത്. ഹോട്ടലുകളിലേക്ക് കയറുമ്പോൾ ഹോട്ടൽ ആരുടേതാണെന്ന് ചോദിക്കുന്നവരുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്. ഹലാൽ ഹോട്ടലാണെന്ന് അറിയുമ്പോൾ ചിലർ ഭക്ഷണം കഴിക്കാതെ തിരിച്ചു പോകുന്നുവെന്നാണ് ഉടമകൾ പറയുന്നത്. ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഉടമകൾ പറയുന്നു. ഇതോടെ ഹോട്ടലിന് മുൻപിലെ ഹലാൽ ബോർഡുകൾ നീക്കം ചെയ്യാനും ഇവർ നിർബന്ധിതരാവുകയാണ് . തെക്കൻ ജില്ലകളിലെ ഹോട്ടലുകളെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്.

ദിവസങ്ങൾക്ക് മുൻപാണ് പുരോഹിതൻ മന്ത്രം ചൊല്ലി ബിരിയാണിയിൽ തുപ്പുന്നതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചത്. ചെമ്പ് പൊട്ടിച്ച ശേഷം അതിൽ നിന്നും കുറച്ച് എടുത്ത് മന്ത്രം ചൊല്ലി അതിലേക്ക് തുപ്പുകയായിരുന്നു. പിന്നീട് തുപ്പിയ ബിരിയാണി മറ്റുവയ്‌ക്കൊപ്പം ഇട്ട് ഇളക്കി. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് രൂക്ഷവിമർശനവുമായി രംഗത്തുവന്നത്. ഡോക്ടർമാർ ഇതിൽ ആശങ്കരേഖപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ട വിമർശനങ്ങൾ ഇപ്പോഴും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമാണ്.