സിഖ് തീര്‍ത്ഥാടകര്‍ക്ക് വിസയില്ലാതെ പ്രവേശനം നല്‍കും; പാക് മന്ത്രി ഫവാദ് ചൗദരി

ഇസ്ലമാബാദ്: സിഖ് തീര്‍ഥാടകര്‍ക്ക് കര്‍ത്താര്‍പുര്‍ ഗുരുദ്വാരയിലേക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാകിസ്താന്‍. പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് വിസയില്ലാതെ സിഖ് തീര്‍ഥാടകര്‍ക്ക് കര്‍ത്താപുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക്…

ഇസ്ലമാബാദ്: സിഖ് തീര്‍ഥാടകര്‍ക്ക് കര്‍ത്താര്‍പുര്‍ ഗുരുദ്വാരയിലേക്ക് വിസയില്ലാതെ പ്രവേശനം നല്‍കുമെന്ന് പാകിസ്താന്‍. പാകിസ്താന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ഫവാദ് ചൗധരിയാണ് വിസയില്ലാതെ സിഖ് തീര്‍ഥാടകര്‍ക്ക് കര്‍ത്താപുര്‍ സാഹിബ് ഗുരുദ്വാരയിലേക്ക് പ്രവേശനം നല്‍കുമെന്ന് അറിയിച്ചത്. ഇതിനായി പ്രത്യേക റോഡ് നിര്‍മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വര്‍ഷം മുഴുവനും തീര്‍ഥാടന കേന്ദ്രത്തിലേക്ക് പ്രവേശനം അനുവദിക്കുമോയെന്ന് പാകിസ്താന്‍ അറിയിച്ചിട്ടില്ല. അടുത്ത വര്‍ഷം ഗുരുനാനാക്കിന്റെ 550ാം ജയന്തിയാണ് ഇതുമായി ബന്ധപ്പെട്ട് മാത്രമാണോ പ്രവശനമെന്ന കാര്യത്തിലും വ്യക്തതയില്ല.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story