മാമ്പളക്കാലത്ത് കഴിക്കാന്‍ മാമ്പഴ ലഡു
പച്ചയായാലും പഴുതത്ത് അയാലും മാങ്ങ എല്ലാവര്‍ക്കും ഇഷ്ടമാണ്. മാങ്ങ ജ്യൂസ് അടിച്ചും ചമ്മതിയായും പുളിശേരിയായുമെല്ലാം നമ്മള്‍ കഴിക്കാറുണ്ട്. എന്നാല്‍ എപ്പോഴെങ്കിലും മാങ്ങ കൊണ്ട് ലഡു ഉണ്ടാക്കുന്നതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മാമ്പഴ ലഡു പരീക്ഷിച്ച് നോക്കിക്കോള്ളൂ.
ആവശ്യമുള്ള സാധനങ്ങള്‍
മാമ്പഴം അര കിലോ (ഒട്ടും പുളിയില്ലാത്ത നല്ല പഴുത്ത മാമ്പഴം)
നാളികേരം ചിരകിയത് -ഒരു നാളികേരത്തിന്റെ
പഞ്ചസാരപൊടിച്ചത് -8 ടേബിള്‍സ്പൂണ്
കണ്ടന്‍സ്ഡ് മില്‍ക്ക് അഥവാ നല്ലവണ്ണം കുറുക്കിയ പാല്‍- 5 ടേബിള്‍ സ്പൂണ്‍
ഏലക്കായ പൊടിച്ചത് -അര ടീസ്പൂണ്‍
അണ്ടിപ്പരിപ്പ്, മുന്തിരി
നെയ്യ്- ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
മാമ്പഴം നല്ലവണ്ണം അരച്ചു വയ്കുക. നോണ്‍സ്റ്റിക്ക് പാത്രം ചൂടാകുമ്പോള്‍ ചിരകിയ നാളികേരം ഇട്ട് പച്ചമണം മാറും വരെ വഴറ്റുക. (നിറം മാറരുത്). ചൂടാറിയ ശേഷം മിക്‌സിയില്‍ ചെറുതായൊന്ന് പൊടിച്ചെടുക്കുക. ഇതും മാമ്പഴ പള്‍പ്പും ഒരു പാനിലേക്ക് മാറ്റി നന്നായി ഇളക്കിക്കൊണ്ടിരിക്കുക.
പാനിന്റെ വശങ്ങളില്‍ നിന്നും വിട്ടുപോന്ന് തുടങ്ങുമ്പോള്‍ പഞ്ചസാര പൊടിച്ചത്, കുറുകി കട്ടിയായ പാല്‍, ഏലയ്ക്കാപൊടി ഇവ ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. മാമ്പഴത്തിന്റെ മധുരത്തിനനുസരിച്ച് പഞ്ചസാരയുടെ അളവില്‍ മാറ്റം വരുത്താം.
ഇവ നല്ല കട്ടിയായി വരുമ്പോള്‍ വാങ്ങിവയ്ക്കുക. ചൂടാറുന്നതിനനുസരിച്ച് കൈയില്‍ നെയ്യു പുരട്ടി കുറേശ്ശെ എടുത്ത് ഉരുളകളാക്കുക. അതില്‍ അണ്ടിപ്പരിപ്പ്, മുന്തിരി എന്നിവ വച്ച് അലങ്കരിക്കാം.