
പമ്പയിലേക്ക് തിരിച്ച മാധ്യമ വിദ്യാര്‍ത്ഥികളെ നിലയ്ക്കലില്‍ തടഞ്ഞു
October 16, 2018നിലയ്ക്കല്‍: പമ്പയിലേക്ക്കെഎസ്‌ആര്‍ടിസി ബസില്‍ പോയ മാധ്യമ വിദ്യാര്‍ത്ഥികളെ നിലയ്ക്കലില്‍ തടഞ്ഞു. കോട്ടയത്ത് നിന്നുള്ള ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവരാണ് ബസില്‍ ഉണ്ടായിരുന്നത്.നിലയ്ക്കലിന് അപ്പുറത്തേയ്ക്ക് സ്ത്രീകളെ കയറ്റി വിടേണ്ടെന്നാണ് സമരക്കാരുടെ തീരുമാനം. ഇതിന്റെ ഭാഗമായി നിലയ്ക്കലില്‍ ഉപരോധം ആരംഭിച്ചു കഴിഞ്ഞു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവര്‍ത്തകരെ പോലും നിലയ്ക്കലിന് അപ്പുറേത്തേക്ക് കയറ്റി വിടില്ലെന്നാണ് സമരക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.