കേന്ദ്രം അറിയിച്ചത് സുരക്ഷയിൽ ശ്രദ്ധ വേണമെന്ന് മാത്രം ; ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ കേന്ദ്രം നിര്‍ദ്ദേശിച്ചെന്ന വാദം പച്ചക്കള്ളമോ ?

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ സുരക്ഷയൊരുക്കാന്‍ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന വാദം പച്ചക്കള്ളമോ ?. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി…

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കാന്‍ സുരക്ഷയൊരുക്കാന്‍ കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന വാദം പച്ചക്കള്ളമോ ?. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇക്കാര്യം വിശദീകരിച്ച്‌ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരുന്നു.എന്നാൽ ഇന്റലിന്‍സ് റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ 'ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും' ശബരിമല കയറാന്‍ വരും എന്നും പ്രശ്‌നങ്ങളുണ്ടാകാതെ ശ്രദ്ധിക്കണം എന്നും ആവശ്യമായ സുരക്ഷ ഒരുക്കണം എന്നും ക്രമസമാധാനം പാലിക്കണമെന്നും കേന്ദ്ര നിര്‍ദ്ദേശം.രഹസ്യ സ്വഭാവമുള്ള കത്ത് ആഭ്യന്തര വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയാണ് കേരളത്തിലേക്ക് അയച്ചത്. സമാന കത്ത് തമിഴ്‌നാടിലും ആന്ധ്രയ്ക്കും കര്‍ണ്ണാടകയ്ക്കും അയക്കുകയും ചെയ്തിരുന്നു.കേരള സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഈ കത്ത് കേന്ദ്രം എഴുതിയതെന്ന വരികള്‍ മറച്ചു വച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ കത്ത് ആയുധമാക്കി പ്രചരണം നടത്തുന്നത്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story