
സിനിമാ നടന്‍ അരുണ്‍ വിവാഹിതനായി
April 30, 2018തിരുവനന്തപുരം: ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അരുണ്‍ വിവാഹിതനായി. ഇന്ന് തിരുവനന്തപുരത്ത് വെച്ചായിരുന്നു വിവാഹം. അശ്വതിയാണ് വധു. ഡോക്ടറായി സേവനം അനുഷ്ഠിക്കുകയാണ് അശ്വതി.
മോഹന്‍ലാല്‍ നായകനായി എത്തിയ ഒളിമ്പ്യന്‍ അന്തോണി ആദത്തിലെ ബാലതാരവേഷമാണ് അരുണിനെ പ്രശസ്തനാക്കിയത്. പിന്നീട് സൈക്കിള്‍, മുദുഗൗ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ സാന്നിധ്യമായി മാറി ഈ ചെറുപ്പക്കാരന്‍.
ദിലീപ് ചിത്രമായ സ്പീഡിലെ അനിയന്റെ വേഷവും അരുണിന് നിരവധി ആരാധകരെ സമ്മാനിച്ചു. ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ ചുവട് ഉറപ്പിച്ചു കഴിഞ്ഞു ഈ ചെറുപ്പക്കാരന്‍. അടാര്‍ ലവ് ആണ് അരുണിന്റെ പുതിയ ചിത്രം.