അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയലളിതയെ എന്തുകൊണ്ടാണ് വിദേശത്തേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാതിരുന്നതെന്ന് അന്വേഷണ കമ്മീഷൻ

അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയലളിതയെ എന്തുകൊണ്ടാണ് വിദേശത്തേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാതിരുന്നതെന്ന് അന്വേഷണ കമ്മീഷൻ

December 6, 2018 0 By Editor

ചെന്നൈ : അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ജയലളിതയെ എന്തുകൊണ്ടാണ് വിദേശത്തേയ്ക്ക് ചികിത്സയ്ക്കായി കൊണ്ടുപോകാതിരുന്നതെന്ന് അന്വേഷണ കമ്മീഷൻ.ജയലളിതയുടെ പേഴ്സണൽ ഡോക്ടറായ കെ എസ് ശിവകുമാറിനോടാണ് ജസ്റ്റിസ് അറുമുഖ സ്വാമി കമ്മീഷൻ ചോദ്യമുന്നയിച്ചത്.വികെ ശശികലയുടെ ബന്ധു കൂടിയാണ് ശിവകുമാർ.

ജയലളിത അസുഖം ഭേദമായി ജീവിതത്തിലേയ്ക്ക് തിരിച്ചുവരികയും,എന്തുകൊണ്ട് തന്നെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയില്ലെന്ന് ചോദിച്ചിരുന്നെങ്കിൽ എന്തു മറുപടി നൽകുമായിരുന്നുവെന്നും കമ്മീഷൻ ചോദിച്ചു. എന്തുകൊണ്ടാണ് ശിവകുമാർ ജയലളിതയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് നിർദേശിക്കാതിരുന്നത്. പകരം ആൻജിയോഗ്രാമിനു മാത്രം നിർദേശിച്ചതിനു പിന്നിലുള്ള കാരണമെന്താണെന്നും കമ്മീഷൻ ചോദിച്ചു.

ജയലളിതയെ ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് ശിവകുമാറോ ശശികലയോ മന്ത്രിമാരുമായി ചർച്ചനടത്തിയിരുന്നോ എന്നും കമ്മീഷൻ അന്വേഷിച്ചു. 2016 സെപ്റ്റംബർ 22-നാണ് പോയസ് ഗാർഡനിലെ വസതിയിൽനിന്ന് ജയലളിതയെ അപ്പോളോ ആശുപത്രിയിലെത്തിച്ചത്.2016 ഡിസംബർ അഞ്ചിനാണ് ജയലളിത അന്തരിച്ചത്.