
ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് ; ഏഴു പേർ കസ്റ്റഡിയിൽ
February 16, 2019പുൽവാമയിലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് എന്ന് റിപ്പോർട്ട്. ഏകദേശം 80 കിലോ ആർ.ഡി.എക്സാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആർ.ഡി.എക്സ് ഉപയോഗിച്ചാൽ മാത്രമേ ബസ് ഇങ്ങനെ തകരുകയുള്ളൂവെന്നാണ് കണ്ടെത്തൽ. ഏഴു പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.