
പുല്‍വാമ ആക്രമണം: ഒരു രാജ്യത്തെയും ജനങ്ങളെയും മുഴുവനായും കുറ്റപ്പെടുത്താന്‍ കഴിയുമോ?; വിവാദം പ്രസംഗവുമായി നവജോത് സിംഗ് സിദ്ദു
February 16, 2019അമൃത്സര്‍: പുല്‍വാമ ഭീകരാക്രമണത്തില്‍ ഒരു രാജ്യത്തെയും ജനങ്ങളെയും മുഴുവനായും കുറ്റപ്പെടുത്താന്‍ കഴിയുമോയെന്ന് മുന്‍ ക്രിക്കറ്റ് താരവും പഞ്ചാബ് മന്ത്രിയുമായ നവജോത് സിംഗ് സിദ്ദു. ഭീകരാക്രമണത്തെ അപലപിച്ചുള്ള പ്രസ്താവനയിലാണ് സിദ്ദുവിന്റെ വിവാദം പ്രസംഗം.
“പുല്‍വാമയില്‍ നടന്ന ഭീകരാക്രമണം ഭീരുത്വം നിറഞ്ഞതും ക്രൂരവുമായിരുന്നു. ഇതിനെ താന്‍ അപലപിക്കുന്നു. ഏതു തരത്തിലുള്ള ആക്രമണവും അപലപനീയം തന്നെയാണ്. ആരാണോ ഇത് ചെയ്തത് അവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. എന്നാല്‍ ഒരു രാജ്യത്തെ അപ്പാടെ ജനങ്ങളെ മുഴുവന്‍ ഇതിന്റെ പേരില്‍ കുറ്റപ്പെടുത്താന്‍ കഴിയുമോ?” – സിദ്ദു ചോദിച്ചു.