
നാൽപ്പതോളം ബ്രാഞ്ചുകളുള്ള ടി.എൻ.ടി. ചിറ്റ്‌സ്പൂട്ടി; നിക്ഷേപകർ ആശങ്കയിൽ
February 15, 2019വടക്കാഞ്ചേരി: തൃശ്ശൂർ ജില്ലയ്ക്കകത്തും, പുറത്തും നാല്പതോളം ബ്രാഞ്ചുകളുള്ള ടി എൻ ടി ചിറ്റ്സിൽ പണം നിക്ഷേപിച്ചവരുടെ പരാതി പ്രളയം. വടക്കാഞ്ചേരിയിലെ ടി എൻ ടി ചിറ്റ്സ് ശാഖയും അടച്ചു പൂട്ടി.പണം നിക്ഷേപിച്ച മുന്നൂറോളം പേരാണ് പരാതിയുമായി വടക്കാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയത്.ശാഖ അടച്ചു പൂട്ടിയ വാർത്ത അറിഞ്ഞ് നിരവധി പേർ പരാതികളുമായി എത്തുന്നുണ്ട് .പ്രാദേശികമായ കളക്ഷൻ ഏജൻറുമാർ വഴി ലക്ഷകണക്കിന് രൂപയാണ് വടക്കാഞ്ചേരിയിലും, പരിസര പ്രദേശങ്ങളിൽ നിന്നുമായി പിരിച്ചെടുത്തിട്ടുള്ളത്. കുറികളിലും, മറ്റ് നിക്ഷേപ പദ്ധതികളിലുമായി സാധാരണക്കാരായ നിരവധി പേരാണ് കമ്പനിയിൽ ചേർന്നിട്ടുണ്ട്. കമ്പനിയുടെ ഹെഡ് ഓഫീസ് അടച്ചു പൂട്ടിയ വാർത്ത പരന്നതോടെ നിക്ഷേപകർ ആശങ്കയിലായി. വടക്കാഞ്ചേരിയിലെ ഓഫീസും വ്യാഴാഴ്ച മുതൽ അടച്ചിട്ട നിലയിലാണ്. വിവരമറിഞ്ഞെത്തിയ നിക്ഷേപകർ കളക്ഷൻ ഏജന്റുമാരെ ബന്ധപ്പെട്ടെങ്കിലും അവർ നിസ്സഹായാവസ്ഥയിലാണ്.