കാസര്‍കോട് ഇരട്ടക്കൊലപാതകം; സിപിഎം പ്രവര്‍ത്തകനായ ശാസ്ത ഗംഗാധരന്റെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

കാസര്‍കോട് ഇരട്ടക്കൊലപാതകം; സിപിഎം പ്രവര്‍ത്തകനായ ശാസ്ത ഗംഗാധരന്റെ പങ്ക് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു

March 1, 2019 0 By Editor

കാസര്‍കോട്: കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ കല്ല്യോട്ട് സ്വദേശിയും സജീവ സിപിഎം പ്രവര്‍ത്തകനുമായ ശാസ്ത ഗംഗാധരന്റെ പങ്ക് അന്വേഷിച്ച് ക്രൈംബ്രാഞ്ച് സംഘം. കേസില്‍ അറസ്റ്റിലായ ഏഴാം പ്രതി ഗിജിന്റെ അച്ഛനും പ്രദേശത്തെ ക്വാറി ഉടമയുമാണ് ഗംഗാധരന്‍. അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത 4 വാഹനങ്ങള്‍ ഇയാളുടെതാണെന്ന് വ്യക്തമായതോടെയാണ് ശാസ്ത ഗംഗാധരനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുന്നത്.