അഭിനന്ദനെ കാണാന്‍ നിര്‍മലാ സീതാരാമന്‍ എത്തി

March 2, 2019 0 By Editor

ആശുപത്രിയില്‍ കഴിയുന്ന വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെക്കാണാന്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ എത്തി. ആശുപത്രിയിലെത്തിയ മന്ത്രി വ്യോമസേന ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പമാണ് അഭിനന്ദനെ കണ്ടത്.

വെള്ളിയാഴ്ച രാത്രിയാണ് അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ ഇന്ത്യയ്ക്കു കൈമാറുന്നത്. അതിര്‍ത്തിയില്‍ വച്ചു തന്നെ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനാക്കി ആരോഗ്യവാനെന്ന് ഉറപ്പുവരുത്തി. തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.