ഇന്നസെന്‍റിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സംവിധായകന്‍ ഡോ ബിജു

March 6, 2019 0 By Editor

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്നും സിറ്റിംഗ് എംപിയായ ഇന്നസെന്‍റിനെ മത്സരിപ്പിക്കുന്നതിനെതിരെ ചാലക്കുടി പാര്‍ലമെന്‍ററി കമ്മിറ്റി രംഗത്തെത്തിയിരുന്നു. ഇന്നസെന്‍റിന് വിജയസാധ്യത ഇല്ലെന്നാണ് ലോക്സഭാ മണ്ഡലം കമ്മിറ്റിയുടെ അഭിപ്രായം. ഇതിനിടെ ഇന്നസെന്‍റിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ സംവിധായകന്‍ ഡോ ബിജു രംഗത്തെത്തി. കടുത്ത സ്ത്രീ വിരുദ്ധത പുലര്‍ത്തുന്ന ഒരാളെ എങ്ങനെയാണ് ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയായി വീണ്ടും പരിഗണിക്കുന്നതെന്ന് തന്‍റെ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ ബിജു ചോദിച്ചു